Flash News

6/recent/ticker-posts

പാലത്തിങ്ങലിലെ പുതിയ പാലം മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു പാലം യാഥാര്‍ത്ഥ്യമാക്കിയത് കോവിഡ് പ്രതിസന്ധിയെ മറികടന്നെന്ന് മന്ത്രി

Views



തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി  പറഞ്ഞു. കോവിഡ് പ്രളയ പ്രതിസന്ധികളെ മറികടന്നാണ് പാലം യാഥാര്‍ത്ഥ്യമായതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  15 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിങ്ങലില്‍ പുതിയ പാലം യാഥാര്‍ഥ്യമാക്കിയത്. പാലത്തിങ്ങലില്‍ നടന്ന  ചടങ്ങില്‍ അധ്യക്ഷനായ  പി.കെ അബ്ദുറബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ പാലം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.ഷഹര്‍ബാനു, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ്, നഗരസഭ കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, അബ്്ദുള്‍ അസീസ് കുളത്ത്, സി.ടി ഷാഹിന ഷെമീര്‍, എ.വി ഹസ്സന്‍കോയ,  തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍മാരായ ഷമീന മൂഴിക്കല്‍, ഉഷ തയ്യില്‍, ടി.പ്രഭാകരന്‍,   എന്‍.പി ഹംസക്കോയ, പി.എസ്.എച്ച് തങ്ങള്‍, ഗിരിഷ് തോട്ടത്തില്‍, സി. റിജു പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി, മഞ്ചേരി ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാലശ്ശേരി രാമകൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments