Flash News

6/recent/ticker-posts

ഇടവേള ബാബുവും കോൺഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

Views നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേയ്ക്കെന്ന വാർത്തക്ക് പിന്നാലെ നടൻ ഇടവേള ബാബുവും കോൺഗ്രസിലേക്ക്. ഹരിപ്പാടിലെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസില്‍ സജീവമാകുമെന്ന് ഇതോടെ വ്യക്തമായി.. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ഹരിപ്പാട് എത്തുമ്പോള്‍ നല്‍കുന്ന സ്വീകരണച്ചടങ്ങില്‍ ഇടവേള ബാബു പങ്കെടുക്കും. താന്‍ നേരത്തേ കോണ്‍ഗ്രസുകാരന്‍ ആയിരുന്നെന്ന് ഇടവേള ബാബു പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് അല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.


Post a Comment

0 Comments