Flash News

6/recent/ticker-posts

സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കാവുന്ന വിലയുടെ പരിധി തീരുമാനിച്ചു

Views




രാജ്യത്ത് സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെ, വിലയും നിശ്ചയിച്ചു. ഡോസൊന്നിന് 250 രൂപ നിരക്കിലാണ് സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ ലഭിക്കുക. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിനേഷന്‍ ലഭ്യമാക്കുക.

60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളിലുള്ള അസുഖബാധിതര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കു പുറമെ സ്വകാര്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് മാര്‍ച്ച് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുക. 10,000 സ്വകാര്യ ആശുപത്രികള്‍ ഇതിനകം സജ്ജമായിട്ടുണ്ട്.



Post a Comment

0 Comments