Flash News

6/recent/ticker-posts

മത്സ്യബന്ധന വിവാദപ്രതിഷേധം ; രമേശ്‌ ചെന്നിത്തല സത്യാഗ്രഹം ഇരുന്നു

Views


തിരുവനന്തപുരം :മത്സ്യബന്ധന വിവാദത്തിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിഷേധം ഊർജ്ജമാകാൻ പ്രതിപക്ഷം. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് സത്യാഗ്രഹം ഇരിക്കും. 

പൂന്തുറയിൽ നടക്കുന്ന സത്യാഗ്രഹം ഇന്ന് 9 മണിക്ക് ആരംഭിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമാപനചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഉത്ഘാടനം ചെയ്യും. 

മത്സ്യബന്ധനനയം പിൻവലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുൻ ദിവസങ്ങളിലും മത്സ്യതൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ആലോചനയാണ് നടന്നത്. മത്സ്യനയത്തിനെതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ പറയുന്നു. ആദ്യം പറയാതിരുന്നത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ഉന്നയിച്ചു.


Post a Comment

0 Comments