Flash News

6/recent/ticker-posts

ഹജ്ജിനുളള ഒരുക്കങ്ങള്‍ തുടങ്ങി സൗദി; കൊവിഡ് പ്രതിസന്ധിയില്‍ പ്രത്യേക ഒരുക്കം

Views


റിയാദ്: സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപിച്ച് ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രത്യേക കൊവിജ് പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.

കൊവിഡ് സാഹചര്യം ഇത്തവണത്തെ ഹജ്ജിലും നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവത്തെ ഹജ്ജില്‍ ആയിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു അവസരം. സൗദിയിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു ഇതില്‍ അവസരം. ഇത്തവണ വിദേശത്തു നിന്നും ഹാജിമാരെത്തും. ഇത് കണക്കാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും.

ഹാജിമാരെത്തുന്നതു മുതല്‍ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാല്‍ ആവശ്യമായ മെഡിക്കല്‍ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ഏകോപനം നടത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിനകം പട്ടിക ആരോഗ്യ മന്ത്രാലയം കൈമാറും. 

സേവനത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ഹറമില്‍ സേവനത്തിനെത്തിക്കുക. ജൂലൈ മാസത്തില്‍ നടക്കുന്ന ഹജ്ജിന് മുന്നോടിയായ രാജ്യത്ത് കൊവിഡ് വാക്‌സിന്റെ വിതരണം വലിയ രീതിയില്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.


Post a Comment

0 Comments