Flash News

6/recent/ticker-posts

ഉത്തരേന്ത്യയിൽ വൻ ഭൂചലനം. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്‍റെ ഉത്ഭവസ്ഥലമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Views 🔹ഉത്തരേന്ത്യയിൽ വൻ ഭൂചലനം. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്‍റെ ഉത്ഭവസ്ഥലമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാത്രി 10.30ന് 6.3 തീവ്രതയിലാണ് റിക്ചര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.



 🔹ബ്ലാങ്കറ്റെടുത്ത് വീടിനു പുറത്തേക്കോടി’; ഭൂകമ്പത്തെപ്പറ്റി പ്രതികരിച്ച് ഒമർ അബ്ദുള്ള..


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെപ്പറ്റി പ്രതികരിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭൂമി കുലുങ്ങിയപ്പോൾ താൻ ഒരു ബ്ലാങ്കറ്റെടുത്ത് പുറത്തേക്ക് ഓടി എന്ന് അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. 2005ലെ ഭൂകമ്പത്തിനു ശേഷം ഇത്ര ശക്തമായ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2005ലെ ഭൂകമ്പത്തിനു ശേഷം എന്നെ വീട്ടിൽ നിന്ന് പുറത്തിറക്കാൻ മാത്രം ശക്തിയുള്ള ഒരു ഭൂകമ്പം ഇതായിരുന്നു. ഒരു ബ്ലാങ്കറ്റും എടുത്ത് ഞാൻ ഓടി. ഫോൺ എടുക്കാൻ ഞാൻ മറന്നു. അതുകൊണ്ട് തന്നെ തറ കുലുങ്ങുമ്പോൾ ‘ഭൂകമ്പം’ എന്ന് ട്വീറ്റ് ചെയ്യാൻ എനിക്കായില്ല.’- അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

2005ൽ പാകിസ്താനിലുണ്ടായ ഭൂമികുലുക്കത്തെപ്പറ്റിയാണ് ഒമർ അബ്ദുള്ളയുടെ ട്വീറ്റ്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ ജമ്മു കശ്മീർ വിറച്ചിരുന്നു.

ഏഴ് സംസ്ഥാനങ്ങളിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല




 


Post a Comment

0 Comments