Flash News

6/recent/ticker-posts

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് സംഭവം.

Views
ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ അര്‍ദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തം. കോതമംഗലം സ്വദേശി അനു എന്ന ബന്ധു പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.

ഇന്നലെ രാത്രിയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈസണ്‍ വാലി ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മയാണ് മരിച്ചത്. സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയില്‍ കുട്ടി കിടക്കുന്നതായി വിവരം കിട്ടിയത്. ഉടനെ വെള്ളത്തൂവല്‍ സിഐയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബന്ധുവിനൊപ്പം പെണ്‍കുട്ടി പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നെന്ന് പള്ളിവാസലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.


Post a Comment

0 Comments