Flash News

6/recent/ticker-posts

പിണറായിയുടെ ധാർഷ്ട്യം ഇനിയും കാണാൻ വയ്യ"; മേജർ രവി.

Views
പിണറായിയുടെ ധാർഷ്ട്യം ഇനിയും കാണാൻ വയ്യ"; മേജർ രവി.


ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്ന് മേജർ രവി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര'യുടെ തൃപ്പൂണിത്തുറയിൽ നടന്ന യോഗത്തിൽ ഇദ്ദേഹം പങ്കെടുക്കുകയും കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

" വിശ്വാസികളുടെ മേൽ കുതിര കയറാൻ ആർക്കും അവകാശമില്ല.ഇന്ന് ഹിന്ദുവിന്റെ നേരെ കുതിര കയറിയ സർക്കാർ നാളെ ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും നേരെ ഇത് ആവർത്തിക്കും.ഓരോരുത്തർക്കും ഓരോരുത്തരുടെ വിശ്വാസമുണ്ട്.അതിൽ തൊട്ടുകളിക്കരുത്. " ശബരിമല വിഷയം ഉയർത്തിക്കാട്ടി കൊണ്ട് മേജർ രവി പറഞ്ഞു.

ഒപ്പം, ഇപ്പോൾ പിണറായി വിജയനെക്കാൾ നല്ല നേതാവാണ് രമേശ് ചെന്നിത്തല എന്നും പിണറായിയുടെ ധാർഷ്ട്യം ഇനിയും കാണാൻ വയ്യ എന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവർത്തകരോട് കടുത്തു സംസാരിക്കുക,  സെൽഫി എടുക്കാൻ വന്ന കുട്ടികളുടെ കൈ തട്ടി മാറ്റുക തുടങ്ങി കഴിഞ്ഞ അഞ്ചുവർഷമായിപിണറായിയുടെ ധാർഷ്ട്യം കണ്ടു കൊണ്ടിരിക്കുകയാണെന്നും മേജർ രവി പറഞ്ഞു.


Post a Comment

0 Comments