Flash News

6/recent/ticker-posts

വിദേശത്തേക്ക് പോയ പിവി അൻവർ എം.എൽ.എ ഇതുവരെ മടങ്ങിയെത്തിയില്ല

Views


നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന്‌ ഇതുവരെ മടങ്ങിയെത്തിയില്ല. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലേക്ക് പോയതാണ്, ഒരാഴ്ച്ചയ്ക്കകം മടങ്ങിയെത്തുമെന്ന് എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും എംഎല്‍എയുടെ മണ്ഡലത്തിലെ അഭാവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എയുടെ സ്റ്റാഫ് അംഗങ്ങള്‍ രംഗത്തെത്തിയത്.

എംഎല്‍എയുടെ വിദേശയാത്രയില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി ജില്ലാ നേതൃത്വവും എത്തിയിരുന്നു. അന്‍വര്‍ ഉടന്‍ മടങ്ങിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും വ്യക്തമാക്കി.

അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു.



Post a Comment

0 Comments