Flash News

6/recent/ticker-posts

സഹജീവിയോട് കരുണയുള്ള മനുഷ്യൻ ...!ഈ ഹൃദയം തുറന്ന കാരുണ്യത്തിന്

Views

കോഴിക്കോട് : കരിപ്പൂർ എയർപോർട്ടിൽ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് ഒരു മാറ്റവുമില്ല. പൊടുന്നനെ മാറ്റിയ നിയമം പ്രവാസികളുടെ കഴുത്തിന് പിടിക്കുന്നതായായിരിന്നു.വിദേശങ്ങളിൽ നിന്ന് വരുന്ന പ്രവാസി 24 മണിക്കൂർ മുമ്പ് കോവിഡ് ടെസ്റ്റ്‌ നടത്തിയ സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കണം .എന്നിട്ട് അതെ ആൾക്ക് വീണ്ടും എയർപോർട്ടിൽ വെച്ച് ടെസ്റ്റ്‌ നടത്തണം.1800 രൂപ ഇതിനായി ഇവിടെ കൊടുക്കണം. റിയാലോ ദിർഹമോ സ്വീകരിക്കില്ല. പെട്ടെന്നൊരു  സുപ്രഭാതത്തിൽ പുതിയ നിയമം വന്നതറിയാതെ പ്രവാസികൾ നട്ടം തിരിഞ്ഞു. സ്ത്രീകളും കുട്ടികളും ഗർഭിണിയും പ്രായമായവരും അടക്കം അനേകം ആളുകൾ സ്തംഭിച്ചിരുന്നു. ഇന്ത്യൻ കറൻസി കയ്യിലുള്ളവർക്ക് പണമടച്ചു പോകാം. ചിലരൊക്കെ അവിടം വിട്ടു. എന്നാൽ കയ്യിൽ കാശില്ലാത്തവർ ( കാശുണ്ട് , രൂപയല്ലെന്ന് മാത്രം)അവിടെ നിയമത്തിനെതിരെ ബഹളം വെച്ചു.പക്ഷെ , അധികൃതർക്ക് കണ്ണിലെ മഞ്ഞളിപ്പ് മാറിയില്ല.

വീഡിയോ കാണുക👇



ഇവിടെയാണ്‌ നമ്മുടെ വിഷയത്തിലെ നായകനായ യുവാവെത്തുന്നത്.! അയാൾ അധികൃതരോട് ഞാനൊരു സൊല്യൂഷൻ പറയാമെന്നും കയ്യിൽ കാശില്ല , എ.ടി.എം കാർഡുണ്ട്. പുറത്ത് നിൽക്കുന്ന തന്റെ അനിയന്റെ കയ്യിൽ കാശുണ്ടെന്നും (അത് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയുള്ളതാണ് )അത് 4000 രൂപയോളം ഉണ്ടെന്നും അനിയനെ ഇവിടെ ഗ്യാരണ്ടിയായി നിർത്തിയിട്ട് ഞാൻ പുറത്ത് പോയി എ. ടി എം ൽ നിന്നും ഇവിടെയുള്ള ഈ ജനങ്ങൾക്കു മുഴുവനുമുള്ള പണം അടച്ചാൽ ഇവരെ വിട്ട് കൂടെയെന്ന യുവാവിന്റെ ചോദ്യം തീരുംമുമ്പേ അധികൃതരിൽ ഒരാൾ ചോദിക്കുന്ന ചോദ്യം  "ഇവരെല്ലാം നിങ്ങളുടെ കൂടെയുള്ളവരാണോ....? ആ യുവാവ് പറയുന്നു , "അല്ല അവരും മനുഷ്യരാണ്...! ആ ഒരു മനുഷ്യ സഹജമായ സമീപനം ഇവിടുന്ന് കണ്ടില്ല. അതുകൊണ്ടു ഞാൻ അവർക്കുവേണ്ടി സംസാരിക്കുന്നു. കുറേ ആളുകളുണ്ടായിരുന്നു. പലരും പല സഹായും കിട്ടിയിട്ട് ഇവിടെ നിന്ന് പോയി. തന്റെ അനിയനെ ഗ്യാരണ്ടി നിർത്തിയിട്ട് അദ്ദേഹം തന്റെ ആരുമല്ലാത്ത മുനുഷ്യർക്ക് വേണ്ടി സ്വന്തം പണം ചിലവഴിച്ച് അവരെ രക്ഷിക്കാമെന്ന് ഏൽക്കുകയും അതിനായി അവിടത്തെ ജീവനക്കാരോടൊപ്പം എ. ടി എം കാർഡുമായി ഇറങ്ങിയെങ്കിൽ ഇദ്ദേഹമല്ലേ ഈ  സമൂഹത്തിലെ താരം! ഈ യുവാവിന്റെ പേരറിയില്ല .. നാടറിയില്ല... ഒന്നറിയാം... ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ ...!സഹജീവിയോട് കരുണയുള്ള മനുഷ്യൻ ...!ഈ ഹൃദയം തുറന്ന കാരുണ്യത്തിന് വേങ്ങര പോപ്പുലർ ന്യൂസ് നേരുന്നു  ഒരായിരം അഭിനന്ദനങ്ങൾ.... ഈ അജ്ഞാത പ്രവാസിക്കായ് ....


Post a Comment

2 Comments

  1. രാജ്യത്തിൻറെ വിദേശനാണയ ശേഖരത്തിലേക്കു തങ്ങളുടെ വിയർപ്പും ചോരയും കണ്ണീരും ഒഴുക്കി വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരുമ്പോൾ അവർക്ക് നൽകുന്ന സ്വീകരണം കൊള്ളാം . ഇവിടെ അദ്ധ്വാനിക്കുന്നവർക്കും സത്യസന്ധന്മാർക്കും രക്ഷയില്ലാ മക്കളേ . ഈ നാട്ടിൽ കള്ളന്മാർക്കും മുഴുവൻസമയ രാഷ്ട്രീയത്തൊഴിലാളികൾക്കും മാത്രമേ രക്ഷയുള്ളൂ . കള്ളന്മാരുടെ പറുദീസയായി ഈ രാജ്യത്തെ രാഷ്ട്രീയത്തൊഴിലാളികൾ മാറ്റിയെടുത്തു കഴിഞ്ഞു . എയർപോർട്ടിൽ കുടുക്കിലകപ്പെട്ട പ്രവാസികളെ സഹായിച്ച അജ്ഞാതനായ സഹോദരാ , അങ്ങേക്ക് ഒരായിരം നന്ദി . അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. അങ്ങേക്കും അങ്ങയുടെ കുടുംബാംഗങ്ങൾക്കും ഭാവിതലമുറകൾക്കും അഷ്‌ടൈശ്വര്യങ്ങളും ഭവിക്കട്ടെ എന്ന് ഈയുള്ളവൻ പ്രാർത്ഥിക്കുന്നു .

    ReplyDelete