Flash News

6/recent/ticker-posts

സാധാരണക്കാരന്റെ ദുരിതത്തിന് അവസാനമില്ല; ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി

Views



🔹രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു;
🔹ഇന്ധനക്കൊള്ള തുടരുന്നു ?
🔹ജനങ്ങൾ പൊറുതി മുട്ടി ?
🔹തുടർച്ചയായ ഇന്ധന വിലവർദ്ധനവ്               ദുരിതത്തിലാക്കി ?
🔹തിരുവനന്തപുരത്ത് പെട്രോള്‍ വില 91            രൂപ കടന്നു..


രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു.
ഫെബ്രുവരി മാസത്തില്‍ മാത്രം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.
സാധാരണക്കാരനെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന രീതിയിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. സാധാരണക്കാരന് ഇരുട്ടടിയായി ഇന്നലെ പാചക വാതക വിലയും വര്‍ധിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.


Post a Comment

0 Comments