Flash News

6/recent/ticker-posts

വേങ്ങര പോലീസ് സ്റ്റേഷനിൽ പുതിയ"IP" ആദം ഖാൻ A ചിറ്റൂർ പാലക്കാട്. ചാർജെടുത്തു

Views

     ✍🏻Reporter : NSNM - PALANI

വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷനിൽ പുതിയ ഐ.പി സ്ഥാമേറ്റു. പാലക്കാട് - ചിറ്റൂർ ദേശക്കാരനായ ആദം ഖാൻ.എ  ആണ് ഐ.പിയായി ചുമതലയേറ്റത്. എസ്.ഐ ആയിരുന്ന റഫീഖ് സാർ ഫെബ്രുവരി 6 നാണ് വേങ്ങര സ്‌റ്റേഷനിൽ നിന്നും തൃശൂരിലേക്ക് ട്രാൻസ്ഫറാകുന്നത്. ഓരോ വേങ്ങരക്കാരന്റേയും കണ്ണു നനയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്രാൻസ്ഫർ .
     
വേങ്ങരയുടെ നിയമപാലന രംഗത്തേക്ക് കാൽ വെച്ച ആദം സാറിലാണ് ഇനി വേങ്ങരയുടെ പ്രതീക്ഷ. 2019 ൽ വേങ്ങരയിലെത്തിയ  റഫീഖ് സാർ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ച ഒരു മഹാ മനീഷിയാണ്. ഉപദേശനിർദ്ധേശങ്ങൾ നൽകുമ്പോൾ യുവാക്കളോട് ഒരു നല്ല ജേഷ്ഠനായും പ്രായമായവരോട് ഒരു നല്ല മകനായും സ്ത്രീകളോട് ആദരവുള്ള സഹോദരനായും നില കൊള്ളാൻ റഫീഖ് സാറിനായി.
  കഴിഞ്ഞ പ്രളയത്തിൽ തന്റെ വീട്ടിലെ മൊബൈൽ ഫോണിൽ റഫീഖ് സാറിന്റെ ടി.പി കണ്ട് ഒരു പേടിയും കൂടാതെ വീട്ടുകാരറിയാതെ ആ നമ്പറിൽ വിളിച്ച ഒരു കുട്ടിയുടെ സംഭവം ഞാനിവിടെ സ്മരിക്കുന്നു. കുട്ടി വീടിലേക്ക് വെള്ളം വരുന്നതായ പേടിയും ആവലാതിയും റഫീഖ് സാറിനോട് പങ്കു വെച്ചു. "എന്റെ ഉപ്പ ഇവിടെ ഇല്ല, ഉമ്മയും ഞങ്ങളും ഒറ്റക്കാണ്. ഞങ്ങളെ വീട്ടിൽ വെള്ളം കേറിയ ആരാ ഹെൽപ് ചെയ്യാ ...?" എന്ന് സങ്കടത്തോടെ ചോദിക്കുമ്പോൾ റഫീഖ് സാർ ആ ഏഴു വയസ്സുകാരിയോട് പറയുന്ന വാക്കുകൾ

 " മോള് വിശമിക്കണ്ട, അതിനൊക്കെയാണ് മോളെ ഞങ്ങൾ പോലീസ്കാര് .. നിങ്ങൾക്കെന്തു വേണെമെങ്കിലും ഞങ്ങളെ വിളിക്കാലോ.. മോളെ വീടിനടുത്ത് വെള്ളം എത്താറാകുമ്പോ ഈ നമ്പറിൽ വിളിച്ചാൽ മതി.ആർക്കും ഒന്നും സംഭവിക്കില്ല. ഞങ്ങളില്ലെ കൂടെ .. നിങ്ങളെയൊന്നും രക്ഷിക്കാനായില്ലെങ്കിൽ പിന്നെന്തിനാ പോലീസാണെന്നും പറഞ്ഞ് ഇവിടെ ഇരിക്കുന്നത് , മോള് ധൈര്യമായിരിക്കൂ ..." സങ്കടവും പേടിയും കൊണ്ട് തകർന്ന കുഞ്ഞു ഹൃദയത്തിലേക്ക് ആത്മവിശ്വാസവും ധൈര്യവും പകരാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ്
   വേങ്ങരക്ക്  പുത്തൻ പ്രതീക്ഷകൾ കാതോർക്കാം ഇനി പോലീസ് ഇൻസ്പെക്ടർ ആദം ഖാൻ സാറിലൂടെ .... നിയമപാലന വീഥിയിൽ പൊന്നു വിളയിക്കാൻ ആദം സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്ന തോടൊപ്പം വേങ്ങര പോപ്പുലർ ന്യൂസ്  വേങ്ങരയിലേക്ക് സ്വാഗതമാശംസിക്കുകയും ചെയ്യുന്നു.


Post a Comment

1 Comments