Flash News

6/recent/ticker-posts

മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹ്യ മാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. kerala

Views
മുഖ്യമന്ത്രിയെ സാമൂഹ മാധ്യമം വഴി അധിക്ഷേപിച്ച ആറളം ഫാം ജിവനക്കാരന് സസ്‌പെൻഷൻ.


ഇരിട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹ്യ മാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ആറളം ഫാം ജീവനക്കാരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടത്. ജീവനക്കാരന്റെ ചെയ്തി സർക്കാരിനും ഫാമിനും അപകീർത്തിയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. എൽ.ഡി.ക്ലാർക്ക കെ. അഷറഫ് (52) നെയാണ് അന്വേഷണ വിധേയമായി ആറളം ഫാം എം ഡി ബിമൽ ഘോഷ് സർവ്വീസിൽ നിന്നും സസ്പെന്‍സ് ചെയ്തത്. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സി ഐ ടി യുവിന്റെ പേരിൽ തൊഴിലാളി യൂണിയനുകൾ മാനേജ്‌മെന്റിനും ആറളം പോലീസിലും പരാതി നൽകിയിരുന്നു.


Post a Comment

0 Comments