Flash News

6/recent/ticker-posts

മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണം; 10 പേര്‍ വാക്സിന്‍ സ്വീകരിച്ചു

Views

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ബുധനാഴ്ച 10 വോളണ്ടിയര്‍മാര്‍ വാക്സിന്‍ സ്വീകരിച്ചു. 

ആദ്യഘട്ട വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. പട്ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. 

ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്സിന്‍ പരീക്ഷിക്കുക. ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ ഇന്നുമുതല്‍ കണ്ടെത്തും. 

അതേസമയം, നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.


Post a Comment

1 Comments

  1. കേരളത്തിൽ വോളന്റിയർമാരെ കിട്ടിയോ ?. പരീക്ഷണങ്ങൾ തുടങ്ങിയോ ?. 60 വയസ്സിനു മുകളിലുള്ള വോളന്റിയാറാകാൻ ഞാൻ തയ്യാറാണ്.

    ReplyDelete