Flash News

6/recent/ticker-posts

അയോധ്യ രാമക്ഷേത്രം നിർമ്മിക്കാൻ കേരളത്തിൽ നിന്നും ലഭിച്ചത് 13 കോടി രൂപ; ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്..

Views

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് കേരളത്തിൽ നിന്നും 13 കോടി ലഭിച്ചു എന്ന് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത്  റായ്.ക്ഷേത്ര നിർമാണത്തിനായി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണെന്നും രാജ്യത്തു നിന്ന് ലഭിച്ച മൊത്തം തുക 2500 കോടി രൂപയാണെന്നും ചമ്പത്ത് റായ് അറിയിച്ചു.

മാർച്ച് നാലുവരെ ലഭിച്ച സംഭാവനകളുടെ കണക്കുകൾ ആണ് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.അന്തിമ കണക്കെടുപ്പിൽ ഈ തുക വർധിച്ചേക്കും.ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ടവരും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും സംഭാവന നൽകിയിട്ടുണ്ടെന്ന് ചമ്പത്ത് റായ് മാധ്യമങ്ങളോട് പറഞ്ഞു.

 ജനുവരി 5 മുതൽ ഫെബ്രുവരി 27 വരെ ആയിരുന്നു കടകളിലും വീടുകളിലും കയറി സംഭാവനകൾ സ്വീകരിക്കൽ. ഇനി ഓൺലൈൻ മുഖേന മാത്രമേ സംഭാവനകൾ സ്വീകരിക്കുകയുള്ളൂ.വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ ഈ സംഭാവനകളും ട്രസ്റ്റ് സ്വീകരിക്കുമെന്നും ബെസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.

പ്രധാന ക്ഷേത്ര നിർമാണത്തിന് മാത്രമായി 400 കോടിയിലേറെ രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ക്ഷേത്രനിർമ്മാണത്തിന് പുറമേ 67 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രസമുച്ചയം വികസിപ്പിക്കുന്നതിനായി 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഒപ്പം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിക്ക് സമീപത്തുള്ള ചില ഭൂമിയും പണം കൊടുത്തു വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്നുവർഷംകൊണ്ട് ക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്നാണ് ട്രസ്റ്റ് ജനറൽ ആയ ചമ്പത്ത് റായ് അറിയിച്ചത്.


Post a Comment

0 Comments