Flash News

6/recent/ticker-posts

എന്താണ് സൗദി തൊഴിൽ നിയമങ്ങളിൽ മാർച്ച്‌ 14 മുതൽ വരുന്ന പുതിയ മാറ്റങ്ങൾ?

Views

മൂന്നു പ്രധാന മാറ്റങ്ങളാണ് സൗദി തൊഴിൽ നിയമത്തിൽ പുതുതായി ഉണ്ടായിട്ടുള്ളത് :

മാറ്റം 1:സ്‌പോൺസറുടെ സമ്മതമില്ലാതെ തന്നെ സ്‌പോൺസർഷിപ് മാറ്റം സാധ്യമാവും :
താഴെ പറയുന്ന സാഹചര്യങ്ങളിൽ, നിലവിലെ സ്പോൺസറിൽ നിന്ന്  മുൻകൂർ അനുമതി വാങ്ങാതെ തൊഴിലുടമകളെ മാറ്റാൻ സ്വകാര്യമേഖലയിലെ ജീവനക്കാരെ അനുവദിക്കും.

സാഹചര്യങ്ങൾ ഏതൊക്കെ?:
തൊഴിൽ കരാർ അവാസാനിക്കുമ്പോൾ  ഇനി മുതൽ നിലവിലുള്ള തൊഴിൽ കരാർ അവസാനിക്കുമ്പോൾ ആഭ്യന്തര, വിദേശ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറിൽ നിന്ന് അനുമതി വാങ്ങാതെ സ്പോൺസർമാരെ മാറ്റാൻ ഈ പരിഷ്കരണം മൂലം സാധിക്കും.  എന്നാൽ കരാർ നിലവിൽ ഉള്ളപ്പോൾ നിലവിലെ സ്പോൺസർ അംഗീകരിച്ചാൽ മാത്രമേ സ്‌പോൺസർഷിപ് മാറ്റം സാധ്യമാവൂ നിലവിലെ സ്പോൺസർ, ജീവനക്കാരൻ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ ഒരു നോട്ടറൈസ്ഡ് തൊഴിൽ കരാർ നൽകിയില്ല എങ്കിൽ അല്ലെങ്കിൽ  തൊഴിലുടമ ജീവനക്കാരന് മൂന്ന് മാസമോ അതിൽ കൂടുതലോ ശമ്പളം നൽകിയില്ല എങ്കിൽ;

 അല്ലെങ്കിൽ  തടവ്, യാത്ര, അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ തൊഴിലുടമ (സ്പോൺസർ) സ്ഥലത്തില്ലെങ്കിൽ;

അല്ലെങ്കിൽ ജീവനക്കാരന്റെ ഇഖാമ തൊഴിലുടമ പുതുക്കി നൽകാതെ കാലഹരണപ്പെട്ടു എങ്കിൽ

ഈ കാരണങ്ങളാൽ തൊഴിലാളിക്ക് സ്പോൻസറുടെ സമ്മതം  ഇല്ലാതെ തന്നെ പുതിയ സ്പോൻസറുടെ അടുത്തേക്ക് മാറ്റം അനുവദിക്കും.

മാറ്റം 2: സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനുള്ള റീ-എൻട്രി വിസ തൊഴിലാളിക്ക് തന്നെ നേരിട്ട് അപേക്ഷിക്കാവുന്നതാണ്  

🙂നിലവിലുള്ള നിയമമനുസരിച്ചു സൗദി അറേബ്യയിൽ  പുറത്തു പോകുന്നതിനു വിദേശ തൊഴിലാളികൾക്ക്  അവരുടെ നിലവിലെ തൊഴിലുടമയിൽ നിന്ന് റീ-എൻട്രി വിസ വാങ്ങേണ്ടിയിരുന്നു, എന്നാൽ ഇനിമുതൽ  വിദേശ ജോലിക്കാർ സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ സ്പോൺസറിൽ നിന്ന് അനുമതി വാങ്ങേണ്ടതില്ല. പകരം, അവർക്ക് സൗദി സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി എക്സിറ്റ്, റീ എൻട്രി വിസ നേടാൻ കഴിയും, ജീവനക്കാരൻ രാജ്യത്ത് നിന്ന് പുറത്തു പോകുമ്പോഴും വീണ്ടും പ്രവേശിക്കുമ്പോഴും  സ്പോൺസറിന് sms മെസ്സേജ് /  അറിയിപ്പ് ലഭിക്കും.

മൂന്നാമത്തെ പരിഷ്കരണംതൊഴിൽ കരാറുകളുടെ ഡിജിറ്റലൈസേഷൻ ആണ്.

 ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI)2018 നവംബറിൽ നടപ്പിലാക്കിയ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ സൗദി അറേബ്യയിലെ തൊഴിൽ കരാറുകളുടെ   ഡിജിറ്റലൈസേഷൻ നടന്നുകൊണ്ടിരിക്കുന്ന. എന്നിരുന്നാലും, കരാർ ഡിജിറ്റലൈസേഷൻ കർശനമായി നടപ്പാക്കിയിട്ടില്ല. 2021 മാർച്ച് മുതൽ, എല്ലാ കരാറുകളും സ്വകാര്യമേഖലയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സർക്കാരിന്റെ QIWA ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഡിജിറ്റലൈസ് ചെയ്യൽ നിർബന്ധമാണ്. തൊഴിൽ രംഗത്തെ വഞ്ചനയും ദുരുപയോഗവും തടയുന്നതിനും സൗദി അറേബ്യയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും  തൊഴിൽ രംഗത്തെ  പുതിയ ആവശ്യകതകളെ കുറിച്ചും സർക്കാരിന് കൂടുതൽ അറിവും മേൽനോട്ടവും ലഭിക്കുന്നതിനും ഇതിലൂടെ സാധ്യമാവും. കൂടാതെ, സ്പോൺസറും  വിദേശ ജോലിക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും  സർക്കാരിനു കഴിഞ്ഞേക്കും.

അവലംബം : HRSD Saudi Arabia
(തെയ്യാറാക്കിയത് : യൂസുഫ് പരപ്പൻ - Central Committe Member,  Pravasi Samskarika Vedi Western Province Saudi Arabia)



Post a Comment

0 Comments