Flash News

6/recent/ticker-posts

2050 ആകുമ്പോഴേക്കും ലോകത്തെ നാലില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Views


ജനീവ: 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയില്‍ നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അണുബാധകള്‍, രോഗങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള അഞ്ചില്‍ ഒരാള്‍ക്ക് നിലവില്‍ കേള്‍വി പ്രശ്നമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് കേള്‍വി സംബന്ധമായ തകരാറുകള്‍ക്ക് ഇടയാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രോഗം നേരത്തെ കണ്ടെത്താന്‍ ആളുകളില്‍ കൃത്യമായി സ്‌ക്രീനിങ് നടത്തണം. കുട്ടികളിലെ കേള്‍വിക്കുറവ് 60 ശതമാനത്തോളം കേസുകളിലും തടയാവുന്നതാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡനോം ഗെബ്രിയേസുസ് പറഞ്ഞു.


Post a Comment

1 Comments

  1. നമ്മുടെ നാട്ടിലെ വാഹനങ്ങളിലെ എയർഹോർണ്‌ കൾ പാടെ നിരോധിക്കണം. റോയൽ എൻഫീൽഡ് കമ്പനിയുടെ ബുള്ളറ്റ് മോട്ടോർസൈക്കളുകളുടെ ശബ്ദം കുറക്കാൻ അവയുടെ സൈലൻസറുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ആ കമ്പനിയെ നിർബന്ധിക്കണം . അത്രയുമായാൽ 90% കേൾവിപ്രശ്നങ്ങൾക്കും പരിഹാരമാകും.

    ReplyDelete