കണ്ണൂർ: തലശേരിയിലെ സ്ഥാനാർഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതിനു പിന്നാലെ പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ മാസം 25ന് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് എത്താനിരിക്കെയാണ് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കി പത്രിക തള്ളൽ നടന്നത്
തലശേരിയിൽ സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ അമിത്ഷായുടെ പരിപാടി റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസ് തന്നെ ഫേസ്ബുക്കില്‍ അമിത് ഷായുടെ തലിശ്ശേരിയിലെ പരിപാടി സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.
പത്രിക തള്ളിയ നടപടിക്കെതിരേ ബിജെപി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ ഹരിദാസ് പറഞ്ഞു.
സമർപ്പിക്കേണ്ട ഫോം "എ' ഹാജരാക്കാത്തതിനെ തുടർന്നാണ് ഹരിദാസിന്റെ പത്രിക തള്ളിയത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ലായിരുന്നു. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി.
1 Comments
തലശ്ശേരിക്ക് പകരം BJP ക്ക് സ്ഥാന്ർത്തിയുള്ള ഏതെങ്കിലും നിയോജകമണ്ഡലങ്ങളിൽ അദ്ദേഹം പ്രസംഗിക്കട്ടെ. പ്രചാരണം നടത്തട്ടെ . വോട്ടുകൾക്കായി അഭ്യർത്ഥിക്കട്ടെ. തലശ്ശേരി മാത്രമല്ലല്ലോ കേരളം.
ReplyDelete