Flash News

6/recent/ticker-posts

വാട്‌സ് ആപ്പ് വീഡിയോ കോളില്‍ പുതിയ ഫീച്ചര്‍; ഒരേസമയം 50 പേരെ വിളിക്കാം

Views


50 ആളുകള്‍ക്ക് ഒരേസമയം ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന 'മെസഞ്ചര്‍ റൂം' എന്ന പുതിയ ഫീച്ചര്‍ സമീപകാലത്താണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ഗൂഗിള്‍ മീറ്റ് ആപ്പ് പോലെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഫീച്ചറാണിത്.

മെസെഞ്ചര്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണിലോ, പി.സിയിലോ ഉള്ള വെബ് ബ്രൗസറില്‍ മെസ്സഞ്ചര്‍ വെബ് സൈറ്റ് തുറന്നോ യൂസര്‍മാര്‍ക്ക് വീഡിയോ കോളിനായുള്ള റൂം ഉണ്ടാക്കാന്‍ സാധിക്കും. 

ശേഷം വാട്‌സ്ആപ്പിലെ കോണ്‍ടാക്ടുകള്‍ക്കും ഗ്രൂപ്പ് ചാറ്റിലും റൂമിലേക്കുള്ള ഇന്‍വൈറ്റ് ലിങ്ക് അയക്കാം. അതേസമയം, വീഡിയോ കോളിലേക്കുള്ള ക്ഷണം അടങ്ങിയിട്ടുള്ള ലിങ്ക് തുറന്ന് റൂമിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടോ, മെസഞ്ചര്‍ ആപ്ലിക്കേഷനോ ഉണ്ടാവേണ്ട ആവശ്യമില്ല.

മെസഞ്ചര്‍ റൂം നിര്‍മിക്കാന്‍ 

* പി.സിയില്‍ വാട്‌സ്ആപ്പ് വെബ് അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പ് തുറക്കുക

* വീഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ചാറ്റ്‌ബോക്‌സില്‍ പോവുക.

* സന്ദേശം ടൈപ്പ് ചെയ്യാനുള്ള ബോക്‌സിന് സമീപത്തുള്ള അറ്റാച്ച്‌മെന്റ് സെക്ഷനിലേക്ക് പോവുക.

* അതിലെ റൂംസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

* മെസഞ്ചറില്‍ തുടരാനുള്ള 'Continue in Messenger' ഓപ്ഷനില്‍ സമ്മതമറിയിക്കുക.

പിന്നാലെ ആപ്ലിക്കേഷന്‍ മറ്റുള്ളവര്‍ക്ക് വീഡിയോ കോളില്‍ ജോയിന്‍ ചെയ്യാനുള്ള 'ഇന്‍വൈറ്റ് ലിങ്ക്' നിങ്ങള്‍ക്ക് അയച്ചുതരും. ആ ലിങ്ക് പങ്കുവെക്കാം. അതില്‍ ക്ലിക് ചെയ്യുന്നതോടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റൂമില്‍ പ്രവേശിക്കാന്‍ സാധിക്കും.

അതേസമയം, അഞ്ചില്‍ കൂടുതല്‍ മെമ്പര്‍മാരുള്ള ഗ്രൂപ്പുകളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.


Post a Comment

0 Comments