Flash News

6/recent/ticker-posts

പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങങ്ങളിൽ 570 എണ്ണം പൂർത്തിയാക്കി: പിണറായി വിജയൻ

Views
ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വർഷവും പ്രകടനപത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിട്ടു.

നാല് വർഷം ഇത് തുടർന്നു. ഇത്തവണ അഞ്ചാം വർഷമാണ്. 600 കാര്യങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞതിൽ 570 എണ്ണം പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Post a Comment

0 Comments