‘Amazon 30th anniversary celebrations – Free gifts for everyone from www.amazon.com’
എന്ന ലിങ്കാണ് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍, ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ എത്തിച്ചേരുക പുതിയൊരു വിന്‍ഡോയിലാണ്. ‘നിങ്ങളെ ഞങ്ങളുടെ സര്‍വേയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷം നിങ്ങള്‍ക്ക് ലഭിക്കും ആകര്‍ഷകമായ സമ്മാനം !’ എന്ന മെസേജ് ഈ വിന്‍ഡോയില്‍ ലഭിക്കും.

ആമസോണിന്റെ സേവനം മെച്ചെപ്പടുത്താന്‍ എന്ന പേരില്‍, വിവിധ ചോദ്യങ്ങളാണ് തുടര്‍ന്ന് ലഭിക്കുക. ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഏതാനും ഗിഫ്റ്റ് ബോക്‌സുകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അവയിലൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.
എന്നാല്‍ ഗിഫ്റ്റ് ലഭിക്കാന്‍ ഒരു കടമ്പ കൂടിയുണ്ട്. ഈ ചോദ്യങ്ങള്‍ അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഇരുപത് സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യണം. അത് മാത്രം പോര, അവരെല്ലാവരും ഒരു ആപ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പങ്കുവെക്കുകയും വേണം. എങ്കില്‍ 5 – 7 ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്നതാണ് !
യാഥാര്‍ഥ്യമെന്തെന്നാല്‍, ഇത്തരം സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നത് വലിയ തരത്തിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. അതിനാല്‍ തന്നെ, സമ്മാനങ്ങള്‍ക്ക് പിറകെ പോകുന്നതിന് മുന്‍പ്, കയറി ചെല്ലുന്ന ലിങ്കിനെ കുറിച്ച് ബോധവാന്‍മാരായിരിക്കുക പ്രധാനമാണ്
0 Comments