Flash News

6/recent/ticker-posts

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

Views



കോഴിക്കോട്: സംവിധായകനും നടനുമായ രഞ്ജിത്ത് കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തിലാണ് രഞ്ജിത്ത് മത്സരിക്കുക. എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു.

മുന്ന് തവണ മല്‍സരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ പ്രദീപ് കുമാറാണ് നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിംഗ് എം.എല്‍.എ. കേരളത്തിനാകെ മാതൃകയായ നടക്കാവ് സ്‌കൂള്‍ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപിന്റെ നേതൃത്വത്തിലാണ്.

പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എമ്മിന്റെ നാല് സിറ്റിങ് എം.എല്‍.എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം.

പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രഞ്ജിത്തിന്റെ പേര് സി.പി.ഐ.എം പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പിന്തുണ നല്‍കിക്കൊണ്ടുള്ള രഞ്ജിത്തിന്റെ പ്രസ്താവനകള്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രചാരം കിട്ടിയിരുന്നു. 

കെ.എസ്.യു അധ്യക്ഷന്‍ കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരെയാണ് കോഴിക്കോട് നോര്‍ത്തില്‍ യു.ഡി.എഫ് പരിഗണിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് എം.ടി രമേശ് മല്‍സരിക്കും.


Post a Comment

0 Comments