Flash News

6/recent/ticker-posts

കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയേത് ?; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിട്ടു

Views


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്‌ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം – 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ – 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.



Post a Comment

1 Comments

  1. കേരളത്തിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന പാർട്ടി BJP ആകാൻ കാരണമെന്ത് എന്ന് കൂടി പറയണമായിരുന്നു. കേരളത്തിലെ രാഷ്ട്രീയം എന്ന് പറയുന്നത് സ്വന്തം പാർട്ടിയെ (അതെത്ര മോശം പാർട്ടിയായാലും ) അന്ധമായി ഇഷ്ടപ്പെടുകയും അവരുടെ ഏറ്റവും വലിയ ശത്രു എന്ന് അവരുടെ നേതൃത്വം പറയുന്ന പാർട്ടിയെ വെറുക്കുകയുമാണ്. അല്ലാതെ ഒരു പാർട്ടിയുടെയും യഥാർത്ഥ ഗുണഗണങ്ങൾ വിശകലനം ചെയ്തോ വിലയിരുത്തിയോ ഉള്ള സൂചിന്തിതമായ ഒരു അഭിപ്രായപ്രകടനമല്ല. ഒരു തരം പാർട്ടിയടിമത്തമാണ് ഈ അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനം.

    ReplyDelete