Flash News

6/recent/ticker-posts

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, നടി കങ്കണ, നടന്‍ ധനുഷ്

Views
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, നടി കങ്കണ, നടന്‍ ധനുഷ്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ഹിന്ദി നടന്‍ മനോജ് ബാച്പെയും ധനുഷും പങ്കിട്ടു, മികച്ച നടി കങ്കണ റണാവത്ത്.

സജിന്‍ ബാബുവിന്‍റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച തമിഴ് സിനിമ വെട്രിമാരന്‍റെ അസുരന്‍. ധനുഷ് മഞ്ജു വാര്യര്‍ എന്നിവരാണ് അസുരനില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരുടെ കള്ളനോട്ടത്തിന്. മികച്ച സ്പെഷല്‍ എഫക്ട് അവാര്‍ഡ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി.

മികച്ച ക്യാമറ, ഗിരീഷ് ഗംഗാധരന്‍(ജല്ലിക്കട്ട്). മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.

🎞️67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.


ന്യൂ ഡൽഹി :- 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

മികച്ച നടി- കങ്കണ റണാവത്ത്

മികച്ച നടൻ- മനോജ് ബാജ്പേയി, ധനുഷ്

മികച്ച ഛായാഗ്രാഹകൻ- ഗിരീഷ് ഗംഗാധരൻ

മികച്ച സഹനടൻ- വിജയ് സേതുപതി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ

പ്രത്യേക ജൂറി പരാമർശം- ബിരിയാണി

സ്പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ

മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്ചിത്രം- അസുരൻ

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി


മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യ

മികച്ച നിരൂപണം-  സോഹിനി ചതോപാധ്യായ

മികച്ച നരേഷൻ- വൈൽഡ് കർണാടക

മികച്ച സംഗീത സംവിധാനം-
വിശാഖ് ജ്യോതി

മികച്ച എഡിംറ്റിംഗ്- ഷഡപ്പ് സോന

മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ

മികച്ച വിതരണം- ഡേവിഡ് അറ്റർബറോ

സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി

മികച്ച അനിമേഷൻ ചിത്രം- രാധ

മികച്ച ബയോഗ്രാഫിക്കൽ ചിത്രം- എലിഫന്റ്‌സ് ഡു റിമംബർ

മികച്ച തമിഴ് ചിത്രം- അസുരൻ

മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ്

മികച്ച കന്നഡ ചിത്രം-
അക്ഷി
മികച്ച മലയാള ചിത്രം- കള്ളനോട്ടം

ശബ്ദലേഖനം- റസൂൽപൂക്കുട്ടി

മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ

മികച്ച വസ്ത്രാലങ്കാരം-വി. ശശി, സുജിത്ത് സുധാകരൻ



Post a Comment

0 Comments