Flash News

6/recent/ticker-posts

തിരൂരങ്ങാടി: എൽഡിഎഫ് സ്ഥാനാർഥിമാറ്റം നാളെ അറിയാം .

Views തിരൂരങ്ങാടി: കെപിഎ മജീദിനെതിരെ തിരൂരങ്ങാടിയിൽ ലീഗ് പ്രവർത്തകരിൽ ഒരു വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനൊരുങ്ങി ഇടത് മുന്നണി. സ്ഥാനാർഥിയെ മാറ്റുന്നതുൾപ്പെടെയുള്ള തീരുമാനം നാളെ അറിയാം. മുസ്‌ലിം ലീഗിലെ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ നിന്ന് കടുത്ത പ്രതിഷേധം ലീഗ് നേതൃത്വത്തിനെതിരെയും കെപിഎ മജീദിനെതിരെയും ഉയർന്നസാഹചര്യത്തിലാണ് നിലവിലെ സ്ഥാനാർത്ഥിയെ മാറ്റി, മണ്ഡലത്തിൽ കൂടുതൽ വിജയ സാധ്യതയുള്ള സിഡ്‌കൊ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിനെ കൊണ്ടുവരാനാണ് സിപിഐ ആലോചന. വിഷയം ഇന്ന് മലപ്പുറത്ത് ചേർന്ന സിപിഐ ജില്ലാകമ്മിറ്റിയിൽ ചർച്ച ചെയ്തു. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടാകും. .


Post a Comment

0 Comments