Flash News

6/recent/ticker-posts

മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ്; കാന്തപുരത്തിനെതിരെ സമദാനിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു, പരാതിയുമായി യു.ഡി.എഫ് .

Views
മലപ്പുറം: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമദാനിയുടെ പേരില്‍ കൃതൃമ ശബ്ദരേഖ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിക്കുന്നതായി യു.ഡി.എഫിന്റെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിലേക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന രൂപത്തിൽ സമദാനിയുടെ വ്യാജ ശബ്ദരേഖ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നെന്നാണ് പരാതി. 

അങ്ങാടിപ്പുറത്ത് നടന്ന മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സമദാനി പ്രസംഗിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഇതിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ  അപകീർത്തി പെടുത്തുന്ന രൂപത്തിൽ സമദാനിയുടെ വ്യാജ ശബ്ദ രേഖ ഉൾപ്പെടുത്തിയെന്ന് പാർലമെൻറ് മണ്ഡലം യു.ഡി.എഫ് കൺവീനറും ചീഫ് ഇലക്ഷൻ ഏജൻറുമായ ഉമ്മർ അറക്കൽ പരാതിയിൽ പറയുന്നു. 

സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവർക്കാണ് പരാതി നൽകിയത്.


Post a Comment

1 Comments

  1. ഷെയഖുനാ കാന്തപുരം ഉസ്താദിന്റെ അനുയായികളുടെ വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ ഏതോ രാഷ്ട്രീയ നികൃഷ്ടജീവികൾ , മിമിക്രികലാകാരന്മാരെ ഉപയോഗിച്ച് ചെയ്യുന്ന ചതിപ്രയോഗമായിരിക്കാം ഇത് . ഈശ്വരൻ സത്യവിശ്വാസികളെ വിജയിപ്പിക്കുമാറാകട്ടെ. നിരീശ്വരവാദികളായ രാഷ്ട്രീയത്തൊഴിലാളികളെയും അവരുടെ വരുംതലമുറകളെയും ഈശ്വരാ , കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം അവിടുന്ന് നശിപ്പിച്ചു കളയേണമേ. ആമീൻ.

    ReplyDelete