Flash News

6/recent/ticker-posts

മുഹമ്മദ് റിയാസും ടിവി രാജേഷും റിമാന്‍ഡില്‍

Views

കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാന്‍ഡ്. കോഴിക്കോട്  ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തെ ഈ കേസില്‍ ജാമ്യത്തിലായിരുന്നു ഇവര്‍. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ജാമ്യമെടുക്കുന്നതിനാണ് എത്തിയത്. എന്നാല്‍ ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.



Post a Comment

1 Comments

  1. മുഖ്യമന്ത്രിയുടെ മരുമകനെപ്പോലും ജാമ്യം കൊടുക്കാതെ ഏതാനും നാഴിക നേരത്തേക്കുള്ള ഈ ജാമ്യനിഷേധവും മണിയറക്കകത്താക്കലും (ജയിലറ ഞങ്ങൾക്ക് മണിയറയാണ് എന്ന DYFI യുടെ പഴയകാല മുദ്രാവാക്യമോർക്കുക ) തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുകൊണ്ടുള്ള വ്യാജരക്തസാക്ഷിത്വമോ അതോ LDF ന്റെ ഭരണകൂടഭീകരതയോ ?. ഒന്നും അങ്ങട് വ്യക്താവുന്നില്ല്യാലോ എന്റെ ഈശ്വരാ. ഇനിയിപ്പോ പാർലിമെന്ററി വ്യാമോഹത്തിന്റെ സന്തതസഹാചാരിയായ അടവുനയമോ മറ്റോ ആണോ ആവോ ?. കലികാലവിപ്ലവമാണല്ലോ നാട്ടുനടപ്പ്. അപ്പൊ എന്തുമാവാം ന്നല്ലേ ?.

    ReplyDelete