Flash News

6/recent/ticker-posts

ഫാസ്ടാഗ് തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Views

ഫാസ്ടാഗ് തട്ടിപ്പുകാരെപ്പറ്റി മുന്നറിയിപ്പുമായി കേരള പൊലീസ്. നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കേരള പൊലീസ് പറയുന്നു. ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ മൈഫാസ്ടാഗ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊലീസ് പറയുന്നു.

കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ ഫാസ്റ്റാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകൾ. ബാങ്കിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്റ്റാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ചിട്ടുള്ള ബാങ്കുകൾ / ഏജൻസികൾ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്.

നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ ഫാസ്റ്റാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകൾ. ബാങ്കിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്റ്റാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ചിട്ടുള്ള ബാങ്കുകൾ / ഏജൻസികൾ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്.
#keralapolice #fastag #nationalhighwayauthority




Post a Comment

1 Comments

  1. സത്യത്തിൽ ടോൾ പിരിവ് ഏർപ്പെടുത്തിയിട്ടുള്ള റോഡിലൂടെയോ ടോൾപിരിവു ഏർപ്പെടുത്തിയിട്ടുള്ള പാലത്തിലൂടെയോ കടന്നുപോകുന്ന വാഹനങ്ങളിൽ മാത്രമല്ലേ ഫാസ്റ്റാഗ് സ്ഥാപിക്കേണ്ടതായ ആവശ്യം വരുന്നുള്ളൂ . ഉദാഹരണത്തിന് ടോൾപിരിവുള്ള ഒരു റോഡിലൂടെയോ പാലത്തിലൂടെയോ ഞാൻ എന്റെ കാറുമായി കടന്നുപോകാൻ ഉദ്ദേശിക്കുന്നില്ല . അഥവാ ടോൾ പിരിവുള്ള റോഡോ പാലമോ കണ്ടാൽ (അവിടെ അതിന്റെ സൂചനാബോർഡ് കാണുമല്ലോ ) ഞാൻ എന്റെ വണ്ടിയുമായി തിരിച്ചുപോകാൻ തയ്യാറാണ് . പിന്നെയെന്തിനാണ് എന്റെ വണ്ടിയിൽ ഫാസ്റ്റാഗ് വാങ്ങി ഒട്ടിക്കുന്നത് ?. ആൾറെഡി 15 വർഷത്തേക്കുള്ള റോഡ് + പാലം ടാക്സ് മുൻ‌കൂർ സർക്കാർഖജനാവിൽ ഒടുക്കിയതിനു ശേഷം ആണല്ലോ നമ്മുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത് . പിന്നെയും ഈ പാലങ്ങൾക്കും റോഡുകൾക്കും 'ടോൾ' എന്ന് പേരിട്ടു ഡബിൾടാക്സ് വാങ്ങുന്നത് അനീതിയും അക്രമവുമല്ലേ ?. ഇത്തരം പിടിച്ചുപറികൾ നിയമവിധേയമാക്കാൻ നിയമങ്ങൾ നിർമ്മിച്ചപ്പോൾ നമ്മുടെ നിയമനിർമാണസഭകളിലെ സമാജികന്മാർ ആരുടെ ഭാഗത്തുനിന്നാണ് ചിന്തിച്ചത് . അവരെ വോട്ടുചെയ്തു ജയിപ്പിച്ചു MP യും MLA യും ആക്കിയ ജനങ്ങളുടെ ഭാഗത്തു നിന്നാണോ ചിന്തിച്ചത് ? , അതോ പാർട്ടിക്ക് കോടികൾ സംഭാവന നൽകുന്ന ടോൾ പിരിവുകാരൻ മുതലാളിമാരുടെ ഭാഗത്തുനിന്നാണോ ചിന്തിച്ചത് ?. കോടിക്കണക്കിനു വോട്ടർമാരുടെ മനസ്സിൽ കാലങ്ങളായി ഉത്തരമില്ലാതെ കിടക്കുന്ന ഒരു ചോദ്യമാണിത് എന്ന് നമ്മുടെ നിയമനിർമാണസഭകളിലെ സാമാജികരെ വിനീതമായി അടിയൻ ഓർമിപ്പിക്കുകയാണ് .

    ReplyDelete