Flash News

6/recent/ticker-posts

നാല് വയസുള്ള മകളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം നാട് വിട്ട ഭർതൃമതിയായ യുവതി അറസ്റ്റിൽ

Views
മൂന്നിയൂർ :  നാല് വയസുള്ള മകളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം നാട് വിട്ട ഭർതൃമതിയായ യുവതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.ചെനക്കലങ്ങാടി സ്വദേശിനിയാണ് അറസ്റ്റിലായത്. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
മൂന്നിയൂർ തലപ്പാറയിലുള്ള യുവതിയുടെ ഭർത്താവ് വിദേശത്താണ്. കാസർകോട് സ്വദേശിയായ യുവാവുമായി ഓൺലൈൻ വഴിയാണ് യുവതി പരിചയപ്പെട്ടത്. തലപ്പാറയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീടായ ചെനക്കലങ്ങാടിയിലെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതി മാർച്ച്‌
 27 ന് പുലർച്ചെ ആണ് കാമുകനോടൊപ്പം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്...
യുവതിയെകാണാനില്ലെന്ന് പരാതി
ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം
പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്..
കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാലനീതിനിയമ പ്രകാരം കേസെടുത്ത് യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.തേഞ്ഞിപ്പലം പോലീസ് ഇൻസ്പെക്ടർ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐ സൈനുൽ ആബിദ്,സി പി ഒ മാരായ റഫീഖ് മഞ്ഞലോടൻ, രാജേഷ് തടയി,സുജാത എന്നിവർ കേസ് അനേഷണത്തിന് നേതൃത്വം നല്കി.



Post a Comment

0 Comments