Flash News

6/recent/ticker-posts

കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീവോട്ടർ സർവേ

Views

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടർ സർവേ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം 77 സീറ്റിൽ വിജയിച്ച് അധികാരം നേടും. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ൽ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. 2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയർന്നതാവുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതൽ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതൽ 68 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.

പശ്ചിമ ബംഗാളിൽ ബിജെപിയുമായി ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സർവേ, മമത ബാനർജിക്ക് നേരിയ മുൻതൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എൻഡിഎ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നുണ്ട്.



Post a Comment

1 Comments

  1. ചിലപ്പോൾ തുടർഭരണം സംഭവിച്ചു കൂടായികയില്ല. ഈ സർവേറിപ്പോർട്ടുകളെല്ലാം തങ്ങൾക്കുള്ള താക്കീതുകളാണെന്നോ ഇനിയെങ്കിലും അച്ചടക്കത്തോടും ഐക്യത്തോടും കൂടി പ്രവർത്തിക്കണമെന്നോ കോൺഗ്രെസ്സുകാർക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല . പോളിങ് അവസാനിച്ചു EVM സീലു ചെയ്യുന്നതുവരെ കോൺഗ്രെസ്സുകാർ തമ്മിൽതെല്ലും പാരവെപ്പുകളും തുടർന്നുകൊണ്ടേ ഇരിക്കും . അച്ചടക്കം ലംഘിക്കുന്നവരെ അന്നന്നു പാർട്ടിയിൽ നിന്നും പുറത്താക്കി പടിയടച്ചു പിണ്ഡം വെക്കണം. കോൺഗ്രെസ്സിലെ മാലിന്യങ്ങളെ എല്ലാം തന്നെ കഴിയുന്നത്ര വേഗം പുറന്തള്ളി കൊണ്ഗ്രെസ്സ് ശുദ്ധീകരിക്കാതെ മേലിൽ ജനാവിശ്വാസം ആർജ്ജിക്കാമെന്നു കൊണ്ഗ്രെസ്സ് സ്വപ്നം കാണേണ്ട. തെരെഞ്ഞെടുപ്പുകാലത്തു പാർട്ടിയെ പിന്നിൽനിന്ന് കുത്താനായി കാത്തുകാത്തിരിക്കുന്നവരെ മുൻകൂട്ടി കണ്ടറിഞ്ഞു പുറത്താക്കി പാർട്ടിയെ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം കോൺഗ്രെസ്സിനും UDF നും രക്ഷയില്ല.

    ReplyDelete