Flash News

6/recent/ticker-posts

തിരൂരങ്ങാടി സ്വദേശിനിയായ യുവതി ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Views ജിദ്ദ • ഷറഫിയയിൽ തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി എം.വി റാഷിദിന്റെ ഭാര്യ മുബഷിറയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര മാസം മുമ്പാണ് പ്രസവിച്ചത്. 

ശറഫിയ ബാഗ്ദാദിയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. ഭർത്താവും കുട്ടികളും മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പുറമെ മൂന്നര വയസുള്ള മറ്റൊരു ആൺകുട്ടിയുമുണ്ട്. വിസിറ്റ് വിസക്കാണ് യുവതിയും മക്കളും സൗദിയിൽ എത്തിയത്. 


Post a Comment

0 Comments