Flash News

6/recent/ticker-posts

മരണാനന്തര ചടങ്ങുകൾക്ക് എ ഇയിൽ പുതിയ നിയമം

Views
അബുദാബി : യുഎഇയിൽ ശ്മശാന , സംസ്കാര നടപടികൾ സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ ( എഫ്എൻസി ) അംഗീകാരം നൽകി . മൃതദേഹം കൊണ്ടുപോകുക , കുളിപ്പിക്കുക , സംസ്കരിക്കുക എന്നിവ ഉൾപ്പെടെ മരണാനന്തര കർമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുതിയ നിയമത്തിലുണ്ട് . ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കും . നിയമലംഘകർക്കു കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്നു . രാജ്യത്തെ ശുശ നിയന്ത്രിക്കാൻ പ്രത്യേക സമിതിയുണ്ടാകും . രക്തസാക്ഷികളെയും സാംക്രമിക രോഗങ്ങൾ മൂലം മരിക്കുന്നവരെയും സംസ്കരിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തുന്നത് ഈ സമിതിയാകും . നവജാത ശിശുക്കളുടെയും യുവാക്കളുടെയും മൃതദേഹം സംസ്കരിക്കുന്നതിനും വാഹനാപകടത്തിലോ രോഗം മൂലമോ നീക്കം ചെയ്യുന്ന അവയവങ്ങളുടെ സംസ്കാരത്തിനും പ്രത്യേക സ്ഥലം നീക്കിവയ്ക്കും . ശ്മശാനത്തിന് അനുയോജ്യ സ്ഥലം കണ്ടെത്തുക , വനിതകളുടെ മൃതദേഹം സംസ്കരിക്കുന്നതിനു പ്രത്യേക സ്ഥലം നീക്കിവയ്ക്കുക , അടിയന്തര ഘട്ടങ്ങളിലെ സംസ്കാര നടപടികൾ സജ്ജമാക്കുക എന്നിവയും സമിതിയുടെ ചുമതലയാണ് . ശ്മശാന സന്ദർശനത്തിനും നിബന്ധനകളുണ്ട് .
രാജ്യത്തു മരിച്ചവരുടെ വിശദാംശങ്ങളടങ്ങിയ ഡിജിറ്റൽ ഡേറ്റാബേസിൽ സംസ്കാരം സംബന്ധിച്ചും വിവരങ്ങളുണ്ടാകും . രാജ്യത്തിനകത്തും പുറത്തും അനധികൃതമായി മൃതദേഹം കൈമാറുന്നതും നിരോധിച്ചു . മൃതദേഹം വിദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവ് വ്യക്തികൾ വഹിക്കണമെന്നും നിർദേശമുണ്ട് . നിയമലംഘനങ്ങൾക്ക് പിഴശിക്ഷ • അനുമതിയില്ലാതെ മൃതദേഹം കൈമാറുക , ശ്മശാനത്തിൽ ഭേദഗതി വരുത്തുക , അനധികൃതമായി മൃതദേഹം കൊണ്ടുപോകുക , അംഗീകാരമില്ലാത്ത സ്ഥലത്തു മൃതദേഹം എത്തിക്കുക , അനുമതിയില്ലാതെ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കു 10,000 മുതൽ 50,000 ദിർഹം വരെ പിഴ . . അധികൃതരുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചാൽ ഒരു വർഷം തടവും 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ . ' സ്വകാര്യ സ്ഥലത്തു മൃതദേഹം സംസ്കരിച്ചാൽ ഒരു വർഷം തടവും 10,000-20,000 ദിർഹം പിഴയും . . അനുമതിയില്ലാതെ രാജ്യത്തേക്കോ പുറത്തേയ്ക്കാ മൃതദേഹം എത്തിച്ചാൽ അര ലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരപിഴ .


Post a Comment

0 Comments