Flash News

6/recent/ticker-posts

ഹജ്ജിനെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി

Views


റിയാദ്: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റാബിഹ ആണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഹജ്ജിനാവശ്യമായ ഒരുക്കങ്ങള്‍ സൗദി ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. 

ഹജ്ജിനെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുക്കല്‍ അടിസ്ഥാന നിബന്ധനയാക്കി മാറ്റും. വിദേശികള്‍ അതാത് രാഷ്ട്രങ്ങളില്‍ ഭരണകൂടം നിഷ്‌കര്‍ഷിച്ചിട്ടുള്ള വാക്‌സിനുകള്‍ ആണ് എടുക്കേണ്ടത്. 

അതെസമയം, വിദേശ രാഷ്ട്രങ്ങളില്‍ നിന്നും  ഇത്തവണ ഹജ്ജിനെത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം സൗദി ആരോഗ്യ മന്ത്രി അറിയിച്ചിട്ടില്ല. മക്കയിലെയും മദീനയിലെയും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാനാണ് സൗദി പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ പോലെ നിലവില്‍ സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമായി ഇത്തവണത്തെ ഹജ്ജ് പരിമിതപ്പെടുത്തുമോ എന്ന കാര്യത്തിലും വ്യക്തമായ അഭിപ്രായം ആരോഗ്യ മന്ത്രി നല്‍കിയ പ്രസ്താവനയിലില്ല.


Post a Comment

0 Comments