Flash News

6/recent/ticker-posts

ഗൂഗിൾ പേ, ജിമെയിൽ, ഗൂഗിൾ ക്രോം തുടങ്ങിയ ഗൂഗിൾ ആപ്പുകൾ ക്രാഷ്‌ ആകുന്നു ; പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി ഗൂഗിൾ..

Views
ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾക്ക് പ്രശ്നം നേരിടുന്നതായി വ്യാപക പരാതി. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ, മെസ്സേജിങ് ആപ്പ് ജിമെയിൽ, ബ്രൗസിംഗ് ആപ്പ് ഗൂഗിൾ ക്രോം എന്നിവ ഉൾപ്പടെയുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷനുകൾക്കാണ് പ്രശ്നം നേരിടുന്നത്.

ജിമെയിൽ അടക്കമുള്ള ആപ്പുകൾക്ക് പ്രശ്നം നേരിടുന്നുണ്ട് എന്ന കാര്യം ഗൂഗിൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പ്രശ്നം നേരിടുന്നവരോട് പരിഹാരം എന്ന രീതിയിൽ ഗൂഗിൾ പറയുന്നത് ക്രാഷ്‌ ആകുന്ന ആപ്പുകളുടെ വെബ് പതിപ്പ് ഉപയോഗിക്കാനാണ്. മറ്റു പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റ് ലഭ്യമാകുന്നത് വരെ വെബ് പതിപ്പ് ഉപയോഗിക്കാനാണ് നിർദ്ദേശം.

വീഡിയോ കാണുക👇



ആൻഡ്രോയിഡ് വെബ് വ്യൂ സർവീസിന്റെ ഒരു അപ്‌ഡേറ്റാണ് പ്രശ്‌നത്തിനുള്ള പ്രധാനകാരണം എന്ന് റിപ്പോർട്ടുകളുണ്ട്.


Post a Comment

0 Comments