Flash News

6/recent/ticker-posts

ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

Views

ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു


 ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, പ്രതി സിപിഐക്കാരന്‍; രാഷ്ട്രീയമില്ലെന്ന് പോലീസ്.

ചാലക്കുടി: പരിയാരത്ത് സി.പി.എം. പ്രവർത്തകനെ വെട്ടിക്കൊന്നു. പരിയാരം മുനിപ്പാറ കളത്തിങ്കൽ ഡേവിസ്(58) ആണ് കൊല്ലപ്പെട്ടത്. സി.പി.ഐ. പ്രവർത്തകനായ ഷിജിത്താണ് ഡേവിസിനെ കൊലപ്പെടുത്തിയതെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യംചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈ സംഭവത്തിൽ ഷിജിത്തിന്റെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതിയായിരുന്നു ഡേവിസ്. ഇതിന്റെ വൈരാഗ്യത്തിലാണ് ശനിയാഴ്ച ഡേവിസിനെ വെട്ടിക്കൊലപ്പെടുത്തിയത്.





Post a Comment

1 Comments

  1. അൽഹംദുലില്ലാ , ഇതിപ്പോ വല്യേട്ടന്റെ പാർട്ടിക്കാരൻ കുഞ്ഞേട്ടന്റെ പാർട്ടിക്കാരനെ കൊന്ന കേസായതുകൊണ്ട് ഒരു രാഷ്ട്രീയകലാപത്തിലേക്കോ ബന്ദിലേക്കോ ഹർത്താലിലേക്കോ പോകാൻ ചാൻസില്ലല്ലോ. അതുകൊണ്ടാണ് ആദ്യമേ അടിയൻ ദൈവത്തിനു സ്തുതി പറഞ്ഞത് . മാത്രമല്ല , കൊന്നതും ചത്തതും ഏട്ടാനുജന്മാരുടെ സ്വന്തം പാർട്ടിയടിമകളായതുകൊണ്ട് CBI അന്വേഷിക്കണം എന്ന ആവശ്യം ഉയരാനിടയില്ല. അതുകൊണ്ടുതന്നെ CBI അന്വേഷണത്തെ ഹൈക്കോടതിയിൽ എതിർക്കാൻ രണ്ടോ മൂന്നോ കോടി രൂപകൾ സർക്കാർഖജനാവിലെ കാശ് വാരിയെറിഞ്ഞു ദില്ലിയിൽനിന്നും വലിയ വലിയ വക്കീലന്മാരെ കൊണ്ടുവരേണ്ടതില്ല. എല്ലാം കൊണ്ടും ഈ കൊലപാതകവും മരണവും നികുതിദായകനെ സംബന്ധിച്ചെടത്തോളം ഒട്ടേറെ കാര്യങ്ങളിൽ ആശ്വാസകരം തന്നെയാണ് . കൊലപാതകങ്ങൾ കഴിവതും കമ്മികൾ തമ്മിൽത്തമ്മിത്തന്നെ ചെയ്യാൻ സഖാക്കൾ ദയവായി മനസ്സിരുത്തണേ എന്ന് സഹാക്കളോട് അതിവിനീതമായി അഭ്യർത്ഥിക്കുന്നു , അപേക്ഷിക്കുന്നു.

    ReplyDelete