Flash News

6/recent/ticker-posts

ക്യൂട്ട്‌, ഇൻസ്പിറേഷണൽ, അട്രാക്റ്റീവ്‌ — ഒറ്റവാക്കിൽ പറഞ്ഞാൽ ‘അടിപൊളി’: പുതിയ ലുക്കിൽ സോഷ്യൽ ലോകത്ത്‌ തരംഗമായി മഞ്ജു വാര്യർ

Views
    

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. കലോത്സവ വേദിയിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മഞ്ജു മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു നൽകിയത്.ലേഡി സൂപ്പർസ്‌റ്റാർ മഞ്ജുവാര്യർ എന്നും എല്ലാ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട്. നാട്ടിൻപുറത്തുകാരി മുതൽ ന്യൂജെൻ ലുക്ക് വരെ മഞ്ജുവിന് ഒരുപോലെ ചേരുന്നതാണ്. ഇടക്ക് ഒക്കെ തന്നെയും മഞ്ജു വാര്യരുടെ ഹെയർ സ്റ്റൈലുകളും വൈറലാകാറുണ്ട് മാജിക്കൽ ബ്യൂട്ടി എന്നാണ് ആരാധകർ മഞ്ജുവിനെ സ്നേഹത്തോടെ വിളിക്കുന്നത് .എങ്ങനെയാണ് ഇത്രയും സുന്ദരിയായയി ഇരിക്കുന്നത് എന്നുള്ള ചോദ്യങ്ങളൊക്കെ മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകർ ചോദിക്കാറുണ്ട് . 

 🔹പുതിയ ലുക്കിൽ മഞ്ജു വാര്യർ


തുടക്കം കാലം മുതൽ സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച മഞ്ജു ഇപ്പോഴും വെള്ളിത്തിരയിൽ ശക്തമായ ചുവട് വെയ്പ്പു നടത്തുകയാണ്. മഞ്ജുവിന്റെ കഥാപാത്രങ്ങൾ മാത്രമല്ല നടിയുടെ ഗെറ്റപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മഞ്ജു കഴിഞ്ഞ സോഷ്യൽ മീഡിയിൽ പോസ്റ്റ് ച്യ്ത ചിത്രമാണ് .പുതിയ ചിത്രമായ ‘ചതുര്‍മുഖം ’ എന്ന സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു മഞ്ജു. അപ്പോഴത്തെടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത് .തികച്ചും വ്യത്യസ്തമായ ലുക്കിലാണ് തരാം എത്തിയത് . വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം.ബാങ്‌സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍.
ഒരു കുഞ്ഞു കുട്ടിയുടെ ഒമനിത്തം ആ മുഖത്ത് കാണാമായിരുന്നു.

പ്രായം ഏറുന്തോറും മഞ്ജു കൂടുതൽ ചെറുപ്പക്കാരി ആകുവെന്നായിരുന്നു പോസ്റ്റ്നു താഴെ വന്ന കമെന്റുകൾ .മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചിത്രം വരുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങള്‍ .


 


Post a Comment

1 Comments

  1. പ്രിയപ്പെട്ട ശ്രീമതി. മഞ്ചു വാരസ്യാർക്ക് അഷ്ടയ്‌ശ്വര്യങ്ങളും ഭവിക്കട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

    ReplyDelete