Flash News

6/recent/ticker-posts

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ നാളെ പ്രാബല്യത്തിൽ വരും

Views


കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ നാളെ പ്രാബല്യത്തിലാകും. വൈകീട്ട് അഞ്ചു മുതൽ പുലർച്ചെ അഞ്ചു വരെയുള്ള കർഫ്യൂ ആണ് പ്രധാന നിയന്ത്രണം. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ അവശ്യ സർവീസ് മേഖലകളിൽ തൊഴിലെടുക്കുന്നവർക്കു പ്രത്യേക പാസ്സ് അനുവദിക്കും.

നിലവിലെ അറിയിപ്പ് അനുസരിച്ചു ഏപ്രിൽ എട്ടുവരെയാണ് കർഫ്യൂ. ഈ ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ പുലർച്ചെ അഞ്ചുമണി വരെ ആളുകൾക്ക് പുറത്തിറങ്ങന്നതിന് അനുമതിയുണ്ടാകില്ല എന്നാൾ അവശ്യസേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കും. റെസ്റ്റാറന്‍റുകൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമസികൾക്കും ഡെലിവറി സർവീസ് നടത്താം. കർഫ്യൂ സമയങ്ങളിലുള്ള നിർബന്ധ നമസ്കാരങ്ങൾക്ക് 15 മിനിറ്റ് മുമ്പ് കാല്‍ നടയായി പോകാൻ അനുവദിക്കും.

എ.സി ലിഫ്റ്റ് അറ്റകുറ്റപണികൾക്കും കർഫ്യൂവിൽ ഇളവുണ്ടാകും കർഫ്യൂ ലംഘിക്കുന്നവർക്കെതിരെയും പാസ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം മേധാവി ഫറാജ് അല്‍ സുഅബി അറിയിച്ചു. കർഫ്യൂ സമയങ്ങളിൽപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിൽ മാൻപവർ അതോറിറ്റിയും മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുകതമായി പരിശോധന നടത്തും. ഹോം ഡെലിവറി സേവനത്തിനായി നിയോഗിക്കുന്ന ജീവനക്കാരൻ സ്ഥാപനത്തിന്‍റെ വിസയിൽ ഉള്ള ആളല്ലെങ്കിൽ ഇഖാമനിയമ ലംഘനത്തിന് കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാളെ മുതൽ രാജ്യത്തെ പാർക്കുകളും ഗാർഡനുകളും പൊതു ഇരിപ്പിടങ്ങളും അടച്ചിടും. റെസ്റ്റാറന്‍റുകളിൽ ഡൈൻ ഇൻ വിലക്കിയിട്ടുണ്ട്. ടാക്സിയിൽ പരമാവധി രണ്ടു യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്നും നിർദേശമുണ്ട്.


Post a Comment

0 Comments