Flash News

6/recent/ticker-posts

തമിഴ്‌നാട്ടിലേക്കുളള ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി;ദുരിതത്തിലായി യാത്രക്കാർ

Views

വാളയാര്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. യാത്രാ വാഹനങ്ങള്‍ക്ക് പിന്നാലെ ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി. ഇതോടെ ദിനംപ്രതി തമിഴ്‌നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതമാര്‍ഗം പ്രതിസന്ധിയിലായി. ഇന്നലെ പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ് മടക്കി അയച്ചു.

തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ എല്ലാവര്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലാ്തതവരെ ഒരു കാരണവശാലും തമിഴ്‌നാട്ടിലേക്കു കടത്തില്ലെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം പറയുന്നത്. ഇ-പാസ് എടുക്കാതെയെത്തുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കയറ്റരുതെന്ന നിര്‍ദേശവും തമിഴ്‌നാട് ബസുകള്‍ക്കുനല്‍കിയിട്ടുണ്ട്


Post a Comment

0 Comments