Flash News

6/recent/ticker-posts

ഖത്തറില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന; ഈ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് അധികൃതര്‍

Views

ദോഹ: 2021 ആരംഭം മുതല്‍ ഖത്തറില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനവുണ്ടായതായി ഉന്നത ആരോഗ്യ വിദഗ്ധര്‍.

ഫെബ്രുവരി ഒന്നു മുതല്‍ ഐ.സി.യുവില്‍ പരിചരണം ലഭിക്കുന്ന ആളുകളില്‍ 110 ശതമാനം വര്‍ധനയുണ്ടായതായി എച്ച്.എം.സിയുടെ തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് മുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഓരോ ദിവസവും കൂടുതല്‍ ആളുകളെ ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കേണ്ടി വന്നു.

ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും രോഗികള്‍ക്കും കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടത് ഉള്‍പ്പെടയുള്ള ചികിത്സകള്‍ ലഭ്യമാക്കേണ്ടി വന്നു.

അതേസമയം, ഗുരുതര കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോ. അഹമ്മദ് നിര്‍ദേശിച്ചു. പ്രധാനമായും പനി, തുടര്‍ച്ചയായി അനുഭവപ്പെടുന്ന ചുമ, രുചി, മണം എന്നിവ അനുഭവപ്പെടാതെയിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം കൊവിഡ് പരിശോധന നടത്തുകയും ആവശ്യമായ വൈദ്യ സഹായം തേടുകയും വേണമെന്ന് ഡോ. അഹമ്മദ് അറിയിച്ചു. കൊവിഡ് രോഗികള്‍ക്കായുള്ള ആശുപത്രികളുടെ ശേഷി രാജ്യത്തുടനീളം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments