Flash News

6/recent/ticker-posts

വട്ടിയൂര്‍ക്കാവില്‍ വീണ, വിഷ്ണുനാഥ് കുണ്ടറയില്‍, സിദ്ദിഖ് കല്‍പറ്റയില്‍ ഫിറോസ് തവനൂരിൽ പട്ടാമ്പിയിൽ റിയാസ്; കോണ്‍ഗ്രസ് പട്ടികയായി

Views
നിയമസഭാ തെരഞ്ഞെടുപ്പിൽ ബാക്കിയുള്ള ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും.

ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും.


Post a Comment

0 Comments