Flash News

6/recent/ticker-posts

കോൺഗ്രസിൽ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്.

Views
കോൺഗ്രസിൽ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്.

വയനാട്: കോൺഗ്രസിൽ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്. പാർട്ടിയുടെ പ്രാഥമിമ അംഗത്വത്തില്‍ നിന്ന് വരെയാണ് രാജി.  പാർട്ടിയിൽ നിരന്തരമായി സ്ത്രീകൾ അനുഭവിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം, എഐസിസി അംഗത്വം എന്നീ സ്ഥാനങ്ങളും രാജിവച്ചിട്ടുണ്ട്. സമീപ കാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്. 

കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റോസക്കുട്ടി ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറയുന്നു. 

വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവെന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും പറഞ്ഞ റോസക്കുട്ടി പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി. വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും  റോസക്കുട്ടി ടീച്ചർ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് ആക്ഷേപം. 

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപ്പോൾ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെ സി റോസക്കുട്ടി ടീച്ചർ അറിയിച്ചു. കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി. 

കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാൾക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണെന്ന് ആവർത്തിച്ച കോൺഗ്രസ് വനിതാ നേതാവ് താൻ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. വയനാട്ടിൽ നിന്ന് ഒരാൾക്ക് കൽപ്പറ്റയിൽ മത്സരിക്കാൻ കൊടുത്തിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് നിലപാട്.


Post a Comment

1 Comments

  1. കോൺഗ്രസ്സും ലീഗുമൊക്കെ വനിതാ നേതാക്കളുടെയും വനിതാപ്രാതിനിധ്യത്തിന്റെയും കാര്യത്തിൽ വട്ടപ്പൂജ്യമാണ്. തദ്ദേശസ്വയംഭരണാസ്ഥാപനങ്ങ ലിലേക്ക് മുൻപ്രധാനമന്ത്രി ശ്രീ . രാജീവ് ഗാന്ധി പാസ്സാക്കിയെടുത്ത സ്ത്രീപ്രാ തിനിധ്യ ബില്ല് നിയമമായതു കൊണ്ട് വേറെ നിവൃത്തിയില്ലാഞ്ഞിട്ട്മാത്രമാണ് കോൺഗ്രസ്സും ലീഗും പഞ്ചായത്തുകളിലേക്ക് ഇത്രയധികം വനിതകളെ മത്സരിപ്പിക്കുന്നത്. ഇനി പണ്ടത്തെ കാലതാണെങ്കിൽ തെരെഞ്ഞെടുപ്പിന് നിൽക്കാനോ കൊടിപിടിക്കാനോ ഒരൊറ്റ സ്ത്രീയെയും കിട്ടാത്ത കാലവുമായിരുന്നു. എല്ലാ കമ്മിറ്റികളിലും ഒരു സ്ത്രീ നിർബന്ധമായും വേണമെന്ന് പണ്ടൊരു കെപിസിസി അദ്ധ്യക്ഷൻ നിർബന്ധം പിടിച്ചപ്പോൾ അന്ന് കെപിസിസി മെമ്പറായിരുന്ന C. K. ബാപ്പു (ഇദ്ദേഹം വകയിൽ അടിയന്റെ ഒരു എളാപ്പ ആയിരുന്നു .) പറഞ്ഞുവത്രെ "പൊന്നു പ്രസിഡണ്ടേ , ഞങ്ങളുടെ നാട്ടിലൊന്നും മരുന്നിനുപോലും ഒരു സ്ത്രീയെ കൊണ്ഗ്രെസ്സിന്റെ മെമ്പറാക്കാൻ കിട്ടുകയില്ല , അഥവാ കിട്ടാനില്ല . അപ്പോൾ കെപിസിസി അദ്ധ്യക്ഷൻ ശ്രീ
    . T. O . ബാവ പറഞ്ഞുവത്രെ "തേക്കുമരമില്ലാത്ത ഒരു കാട്ടിൽ തേക്കുമരവും തെരഞ്ഞുനടന്നു സമയം കളയേണ്ടതില്ല. തേക്കില്ലാത്ത കാട്ടിൽ വെണ്ടേക്കു തന്നെ തേക്ക് ". ച്ചാൽ VKN ശൈലിയിൽ ചിന്തിച്ചാൽ അന്നത്തെ കോൺഗ്രസ്സിലെ വനിതാനേ താക്കളിൽ ശ്രീമതി. ഇന്ദിരാ പ്രിയദർശിനീ ഗാന്ധി മാത്രമായിരുന്നു ചിതലുകൾക്ക് തിന്നാൻ കഴിയാത്ത ഏക തേക്കുമരം . ബാക്കിയെല്ലാം നിവൃത്തികേടുകൊണ്ട് താങ്ങിക്കയറ്റി പൊക്കിവെച്ചിരുത്തിയ വെറും വെണ്ടേക്കുകൾ മാത്രമായിരുന്നു എന്നർത്ഥം . അന്ന് ചിതലുകളുടെ ശല്യം ഇന്നത്തെപ്പോലെ രൂക്ഷമായിരുന്നില്ല. ഇന്നതല്ലല്ലോ സ്ഥിതി . ചിതലുകളുടെ ശല്യം രൂക്ഷം. തേക്കുകളല്ലാത്ത മരങ്ങൾ നോക്കിനടക്കുകയാണ് ചിതലുകൾ. യഥാർഥതേക്കുകൾക്ക്പോലും പഴയ തേക്കുകളുടെ ക്വാളിറ്റി ഇല്ലാ. അപ്പോൾ കുറെയൊക്കെ ചിതലുകൾ തിന്നു പോകും. വിതച്ചതെല്ലാം മുളക്കുമെന്നും കതിരിടുമെന്നും വിളയുമെന്നും കൊയ്യാമെന്നും ആഗ്രഹിക്കുക വയ്യല്ലോ. ആയാറാം ഗയാറാം മാരുടെ സഹോദരിമാരും പെണ്മക്കളും ചിലപ്പോൾ അമ്മമാർത്തന്നെയും കൂട്ടത്തിലുണ്ടാകാം. അവർ ഇടയ്ക്കിടെ പോയും വന്നുമിരിക്കും. കോൺഗ്രെസ്സാണെങ്കിൽ ഗംഗാപ്രവാഹം പോലെ എല്ലാം ഉൾക്കൊള്ളാൻ ബാദ്ധ്യസ്ഥവുമാണല്ലോ. സ്വാതന്ത്ര്യസമരം നയിച്ച ഏക ദേശീയ പാർട്ടിക്ക് പഴയകാലത്തെ തറവാട്ടമ്മമാരുടെ വിശാലമനസ്സ് നിലനിറുത്തിയേ പറ്റൂ. എപ്പോൾ കയറിച്ചെന്നാലും ഏതു മുടിയനായപുത്രനായാലും ഒരു പ്ലാവില കഞ്ഞിയും ഇത്തിരി ചമ്മന്തിയും "ന്റെ ഗുര്വായുരപ്പാ ന്റെ കുട്ടിക്ക് നല്ലത് വര്ത്തണേ " ന്ന് ഒരു പ്രാർത്ഥനയും. അങ്ങനെയാണല്ലോ തറവാട്ടമ്മമാരുടെ ബ്ലൂ ബുക്കിൽ പറയുന്ന സർവീസ് ചട്ടങ്ങൾ. ("മറ്റു ചിലതു മുള്ളുകൾക്കിടയിൽ വീണു. മുള്ളു മുളെച്ചുവളർന്നു അവയെ ഞെരുക്കിക്കളഞ്ഞു". (വിശുദ്ധ ബൈബിൾ)).

    ReplyDelete