Flash News

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ്

Views


ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എമിറേറ്റ്‌സ് എയര്‍ലെന്‍സ്. രണ്ടു രാത്രി സൗജന്യ ഹോട്ടല്‍ താമസം, 10 കിലോഗ്രാം വരെ അധിക ബാഗേജ് അലവന്‍സ്, പ്രത്യേക വിമാനനിരക്കുകള്‍ എന്നിവ ഉള്‍പ്പെടെയാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്.

മാര്‍ച്ച് 15-നും ജൂണ്‍ 30-നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി മാര്‍ച്ച് എട്ടു മുതല്‍ 28 വരെ ദുബൈയിലേക്ക് റിട്ടേണ്‍ എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഇവര്‍ക്ക് ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം. അതേ കാലയളവില്‍ ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. 

ഇക്കോണമി ക്ലാസിന് 17,982 രൂപ (905 ദിര്‍ഹം), ബിസിനസ് ക്ലാസിന് 68,996 രൂപ (3,473 ദിര്‍ഹം), ഫസ്റ്റ് ക്ലാസിന് 192,555 രൂപ (9,690 ദിര്‍ഹം) മുതല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 

കൂടാതെ അധിക ബാഗേജ് അലവന്‍സും എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ ടിക്കറ്റ് ബുക്കിങ് ഓപ്ഷനുകളും മള്‍ട്ടി റിസ്‌ക് ട്രാവല്‍ ഇന്‍ഷൂറന്‍സും എമിറേറ്റ്‌സ് നല്‍കുന്നുണ്ട്.


Post a Comment

0 Comments