Flash News

6/recent/ticker-posts

തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം; പെട്രോൾ, ഡീസൽ വില കുറക്കുമെന്ന്​ പ്രഖ്യാപിച്ച്​ കമ്പനികൾ

Views


ന്യൂഡൽഹി: രാജ്യത്ത്​ അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ അന്താരാഷ്​ട്ര വിപണിയിലെ എണ്ണവില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക്​ നൽകുമെന്ന്​ പ്രഖ്യാപിച്ച്​ കമ്പനികൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. ഏകദേശം 10 ശതമാനം കുറവാണ്​ വിപണിയിൽ ഉണ്ടായത്​. ഇതിന്‍റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക്​ നൽകുമെന്നാണ്​ പ്രഖ്യാപനം. എന്നാൽ, നേരത്തെ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ കമ്പനികൾ അതിന്‍റെ ആനുകൂല്യം ജനങ്ങൾക്ക്​ നൽകിയിരുന്നില്ല.

ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില അന്താരാഷ്​ട്ര വിപണിയിൽ 63 ഡോളറാണ്​. 70 ഡോളർ വ​െര ഉയർന്ന ശേഷമാണ്​ വില ഇടിഞ്ഞത്​. ​ഏപ്രിൽ മുതൽ എണ്ണവില കൂടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്​. യുറോപ്യന്‍റെ പല ഭാഗങ്ങളും വീണ്ടും കോവിഡ്​ പടരു​ന്നതോടെ എണ്ണവില വീണ്ടും കുറയാനാണ്​ സാധ്യത. ഇത്​ മുന്നിൽ കണ്ടാണ്​ കമ്പനികൾ വിലകുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക്​ നൽകാനൊരുങ്ങുന്നത്

പക്ഷേ, ഇതാദ്യമായല്ല തെരഞ്ഞെടുപ്പ്​ കാലത്ത്​ എണ്ണകമ്പനികൾ വില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക്​ നൽകുന്നത്​. മുമ്പും വിവിധ സംസ്ഥാനങ്ങളിൽ​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച​പ്പോൾ കേ​ന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരായ ജനരോഷം ഇല്ലാതാക്കാൻ കമ്പനികൾ വില കുറച്ചിരുന്നു.



Post a Comment

0 Comments