Flash News

6/recent/ticker-posts

കോവിഡ് വാക്സിൻ സ്വീകരിച്ച മുഖ്യമന്ത്രിക്ക് സംതൃപ്തി, ' ആശങ്ക വേണ്ടെന്ന് പൊതുജനങ്ങളോട് ...

Views


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം ബുധനാഴ്ച രാവിലെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചത് .
കൊവിഡ് വാക്‌സിന്‍ എടുത്തത് നല്ല അനുഭവമായിരുന്നുവെന്നും സാധാരണ ഇഞ്ചക്ഷന്‍ എടുക്കുമ്പോഴുള്ള നീറ്റല്‍ പോലും ഉണ്ടായിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധരായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ ഇന്നലെ വാക്‌സിനേഷന്‍ എടുത്തതാണ്. അവര്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വാക്‌സിന്റെ കാര്യത്തില്‍ ആർക്കും ആശങ്ക വേണ്ട. എല്ലാവരും സന്നദ്ധരായി മുന്നോട്ട് വരണമെന്ന്  മുഖ്യമന്ത്രി പൊതുജനങ്ങളോട് ഉണർത്തി.
വസൂരി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ തടുത്ത് നിര്‍ത്തിയത് വാക്‌സിനേഷന്‍ ആണെന്നും പിണറായി വിജയന്‍ ഓർമ്മപ്പെടുത്തി. വാക്‌സിനേഷനെതിരെ ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചരണം നടത്തുന്നുണ്ട്. വാക്‌സിനേതിരെ ആരും മടിക്കേണ്ടതില്ല. ?അങ്ങനെയുള്ളവര്‍ സമൂഹത്തോട് ക്രൂരതയാണ് ചെയ്യുന്നത്. വാക്‌സിനേഷനോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവെപ്പ് എടുത്തത്.

ചൊവ്വാഴ്ച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള മന്ത്രിമാര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
വാക്സിന്‍ എടുക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും നേരത്തെ തയ്യാറായിരുന്നു. എന്നാല്‍, ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകർക്കൊപ്പം വാക്സിന്‍ എടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശം. ജനപ്രതിനിധികള്‍ക്ക് കുത്തിവെപ്പെടുക്കാനുള്ള അവസരം വരുമ്പോള്‍ എടുക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ബുധനാഴ്ചയാണ് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമുണ്ടാവും. പൊതുജനങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിനേഷനായി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.


Post a Comment

0 Comments