Flash News

6/recent/ticker-posts

തുടർഭരണ സർവേ നടത്തിയത് തട്ടിപ്പ് ഇടപാടില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ കമ്പനി

Views


പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് പ്രവചിച്ച സര്‍വേ നടത്തിയ കമ്പനി തട്ടിപ്പ് ഇടപാടിന് ഒളിക്യാമറയില്‍ പിടികൂടിയ കമ്പനിയാണെന്ന് വിവരം. പണം വാങ്ങി രാഷ്ട്രീയ കക്ഷികള്‍ക്ക് അനുകൂലമായി ഫലം പ്രവചിക്കുന്ന ഏജന്‍സികളെ കുടുക്കാനായി 2014ല്‍ ഡല്‍ഹിയില്‍ ‘ന്യൂസ് എക്‌സ്പ്രസ്സ്’ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയ ‘സി-വോട്ടര്‍’ ഏജന്‍സിയാണ് പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച് മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍വേ നടത്തി തുടര്‍ഭരണം പ്രവചിച്ചത്. പല തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലും വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുത്തിയ സി-വോട്ടറുടെ പ്രവചനങ്ങളുടെ വിശ്വാസ്യത തന്നെ സംശയത്തിലാവുകയാണ്. അതോടൊപ്പം മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയല്ലേ എന്നാണ് ഉയരുന്ന ചോദ്യം. ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത് സത്യമേവജയതേ എന്ന ഓണ്‍ലൈന്‍ പത്രമാണ്.


Post a Comment

0 Comments