Flash News

6/recent/ticker-posts

ബി.ജെ.പിക്ക് തിരിച്ചടി; നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

Views
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഇടപെടാൻ ആകില്ലെന്ന് ഹൈക്കോടതി.

തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല.

പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഫോം എ, ബി എന്നിവയിൽ സംഭവിച്ചത് തിരുത്താവുന്ന പിഴവുകൾ ആയിരുന്നു. എന്നാൽ വരണാധികാരി അതിന് അവസരം നിഷേധിച്ചെന്ന് സ്ഥാനാർത്ഥികൾ വാദിച്ചു.

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു.

തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു.


Post a Comment

1 Comments

  1. BJP ക്കെന്തു തിരിച്ചടി ?. Bjp ആരെയും അടിച്ചിട്ടില്ല. ആരും BJP യെ തിരിച്ചടിച്ചിട്ടുമില്ല.

    ReplyDelete