Flash News

6/recent/ticker-posts

കോൺഗ്രസ് സ്ഥാനാർഥി ചർച്ച തുടരുന്നു; ആദ്യഘട്ട പട്ടിക വൈകുന്നേരത്തോടെ തയ്യാറാക്കും

Views
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ദില്ലിയില്‍ തുടരുന്നു. ആദ്യഘട്ട പട്ടിക വൈകുന്നേരത്തോടെ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനിടയുണ്ട്. കഴിഞ്ഞ ദിവസവും സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നെങ്കിലും പട്ടിക സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഇപ്പോഴും ധാരണയായിട്ടില്ല.

അതേസമയം, എംപിമാരുമായി മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തുടങ്ങിയവര്‍ രാവിലെ ചര്‍ച്ച നടത്തും. കേരള ഹൗസില്‍ ചേരുന്ന യോഗത്തില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ എം പിയടക്കം സ്‌ക്രീനിംഗ് കമ്മിറ്റി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു അനുനയ നീക്കം.


Post a Comment

1 Comments

  1. LDF സ്ഥാനർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. UDF ഇൽ ഇപ്പോഴും ചർച്ചയും പാരവെപ്പുകളും തല്ലും തീർന്നിട്ടില്ല. ഇതൊക്കെ കുറെ നേരത്തേ നോക്കേണ്ടതല്ലേ, കോൺഗ്രെസ്സുകാരേ?.

    ReplyDelete