Flash News

6/recent/ticker-posts

കേന്ദ്ര ഏജന്‍സികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Views

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പില്‍ മുന്നില്‍കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇവയില്‍ ചിലതിന്റെ ആക്രമണോത്സുകതക്ക് ആക്കം കൂടിയിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ചെയ്ത പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

0 Comments