Flash News

6/recent/ticker-posts

ഇരട്ട ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴ തുടരും

Views


കൊച്ചി : കനത്ത മഴയും കാറ്റും ഇടിമിന്നലുമാണ് സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്നു പോരുന്നത്. അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ്‌ സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി കാലാവസ്‌ഥാ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്‌തമായ കാറ്റുണ്ടായേക്കും. കേരളമൊട്ടാകെ പരക്കെ മഴയ്‌ക്കും സാധ്യത.
തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന്‌ 500 കിലോമീറ്റര്‍ അകലെയാണ്‌ ന്യൂനമര്‍ദം. ഇത്‌ മാലദ്വീപ്‌ സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്‌ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഇന്ത്യയെ ബാധിക്കില്ലെന്നും അറിയിപ്പുണ്ട്.

മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (കാറ്റിന്റെ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടും തിരിച്ചുമുള്ള ചലനം) പ്രതിഭാസം കടലില്‍ സജീവമായതാണ്‌ ന്യൂനമര്‍ദങ്ങള്‍ക്കു കാരണം. ഇപ്പോഴുണ്ടാകുന്ന ന്യൂനമര്‍ദം വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കില്ല. മഴയ്‌ക്കു കാറ്റിനുംശേഷം വീണ്ടും ഉയർന്ന താപനില തുടർന്നേക്കാം.


Post a Comment

0 Comments