Flash News

6/recent/ticker-posts

പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. സി.പി.എം. പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തകരെത്തി ഫയലുകൾ, തോരണങ്ങൾ, പാർട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകൾ തുടങ്ങിയവ കത്തിച്ചു

Views


⛔ പൊന്നാനിയിൽ സി.പി.എം. സ്ഥാനാർഥിയായി പി. നന്ദകുമാറിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വെളിയങ്കോട് പത്തുമുറിയിൽ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. സി.പി.എം. പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തകരെത്തി അടച്ചുപൂട്ടി. ഓഫീസിലുണ്ടായിരുന്ന ഫയലുകൾ, തോരണങ്ങൾ, പാർട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകൾ തുടങ്ങിയവ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കത്തിക്കുകയായിരുന്നു. ബ്രാഞ്ച്കമ്മിറ്റി ഓഫീസ് ഇനിമുതൽ പ്രവാസിക്കൂട്ടം പത്തുമുറിയുടെ ഓഫീസാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

🔹വീഡിയോ കാണാം. 👇


പൊന്നാനിയിൽ പ്രവാസികളായ പാർട്ടി അനുഭാവികളുടെ സംഘടനയാണ് പ്രവാസിക്കൂട്ടം പത്തുമുറി. ഇവരുടെ സഹായത്താലാണ് പാർട്ടി ഓഫീസ് പ്രവർത്തിച്ചിരുന്നത്. നിലവിൽ പൊന്നാനിയിൽ പാർട്ടി അണികളിലും അനുഭാവികളിലുമുള്ള വൈകാരിക പ്രകടനത്തിന്റെ ഭാഗമായാണ് ഓഫീസ് ഒഴിവാക്കിയതുൾപ്പെടെയുള്ള അനിഷ്ടസംഭവങ്ങൾക്ക് വഴിവെച്ചതെന്ന് സി.പി.എം. പത്തുമുറി ബ്രാഞ്ച് സെക്രട്ടറി.


Post a Comment

0 Comments